പ്രായം 101 പിന്നിട്ടിട്ടും ചുറുചുറക്കോടെ കടലിൽ മീൻ പിടിക്കാൻ പോകുന്ന മുത്തശ്ശി

ന്യൂയോർക്ക്: പ്രായം 101 പിന്നിട്ടിട്ടും ചുറുചുറക്കോടെ കടലിൽ മീൻ പിടിക്കാൻ പോകുന്ന മുത്തശ്ശി കൗതുകമാകുന്നു. വിര്‍ജീനിയ ഒലിവര്‍ എന്നാണ് യുഎസ് വംശജയായ ഈ മുത്തശ്ശിയുടെ പേര്.

മുത്തശ്ശി കുട്ടിക്കാലം മുതല്‍ക്കേ കടലിനെ അടുത്തറിഞ്ഞിട്ടുള്ള ആളാണ്. ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിര്‍ജീനിയ ഒലിവര്‍ ആദ്യമായി കടലില്‍ പോയി. അതും അത്യാധുനിക സജ്ജീകരണങ്ങളൊന്നും നിലവിലില്ലാതിരുന്ന കാലത്ത്. പിന്നീടങ്ങോട്ട് പലപ്പോഴും ഉപജീവനമാര്‍ഗമായതും ഈ മത്സ്യബന്ധനം തന്നെയാണ്.

പ്രായമേറിയതു കൊണ്ട് വിര്‍ജീനിയ ഒലിവര്‍ ഇക്കാലത്ത് കടലില്‍ പോകുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ അത്തരം വാക്കുകള്‍ക്കൊന്നും ഈ മുത്തശ്ശിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. 78 കാരനായ മകന്‍ മാക്സിനൊപ്പമാണ് മുത്തശ്ശിയുടെ കടലിൽ പോക്ക്. പുലര്‍ച്ചെ മകനൊപ്പം ബോട്ടില്‍ യാത്ര തിരിക്കും. ചെറിയ മത്സ്യത്തെ ചൂണ്ടയില്‍ കൊരുത്താണ് കൊഞ്ച് പിടിക്കുന്നത്. ഒലിവറിന്റെ പിതാവും കൊഞ്ചുപിടുത്തക്കാരനായിരുന്നു. അങ്ങനെയാണ് ചെറുപ്പം മുതല്‍ക്കേ വിര്‍ജീനിയ ഒലിവറും ഈ മേഖലയിലേയ്‌ക്ക് തിരിഞ്ഞത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം