മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ വിതരണം ചെയ്തത് 27.8 ലക്ഷം ഡോസുകള്‍

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഏര്‍പ്പെടുത്തിയ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ വിതരണം ചെയ്തത്. 27.8 ലക്ഷം ഡോസ് വാക്‌സിനുകള്‍. സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാത്രി 9.30 വരെ 27, 80,032 ഡോസുകള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്തത് ബെംഗളൂരുവിലാണ്. 4,04, 496 ഡോസുകള്‍ ബെംഗളൂരുവില്‍ വിതരണം ചെയ്തു. ബെളഗാവി 2,49,237, ബെള്ളാരി 1,40,571, ദക്ഷിണ കന്നഡ 1,34,577 എന്നിങ്ങനെയാണ് തൊട്ടുപിറകില്‍. ഇതോടെ സംസ്ഥാനത്ത് ഇതുവരെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 5,12,71,159 ആയി. സംസ്ഥാനത്ത് ഒറ്റ ദിവസത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ വിതരണ നിരക്കാണിത്.

മെഗാ വാക്‌സിനേഷന്റെ ഭാഗമായി 34 ലക്ഷം ഡോസുകളാണ് സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചത്. വാക്‌സിനേഷന്ന്റെ കാര്യക്ഷമമായ വിതരണത്തിനായി സംസ്ഥാനത്തൊട്ടാകെ 12,063 ക്യാമ്പുകളാണ് ഏര്‍പ്പെടുത്തിയത്. ഇതില്‍ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. നിരവധി സന്നദ്ധ സംഘടനകളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടന്നു.

മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് വിജയകരമാക്കിയതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ നന്ദി പറഞ്ഞു. ഡോക്ടര്‍മാര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍, ഫാര്‍മസി ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍ പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായശ്രമമാണ് മെഗാവാക്‌സിനെ വന്‍ വിജയത്തിലെത്തിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം