രണ്ട് പതിറ്റാണ്ടിനു ശേഷം വീണ്ടും സുരേഷ് ഗോപി ശ്രീദേവിയെ കാണാനെത്തി

മലപ്പുറം : അമ്മ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിന് സഹായഹസ്തമായിരുന്ന സുരേഷ് ഗോപി രണ്ട് പതിറ്റാണ്ടിനു ശേഷം വീണ്ടും അവളെ കാണാനെത്തി. അന്നത്തെ ആ പിഞ്ചു കുഞ്ഞ് വളർന്ന് വിവാഹിതയായി, ഒരമ്മയായി, ശ്രീദേവിയായി. വികാര നിർഭരമായിരുന്നു ആ കൂടിക്കാഴ്ച.

അമ്മ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞായിരുന്ന ശ്രീദേവിക്ക് നിരവധി സഹായങ്ങളാണ് സിനിമ താരമായിരുന്ന സുരേഷ് ഗോപി അന്ന് നൽകിയത്. പാലക്കാട് കാവശ്ശേരിയിലെ ശ്രീദേവിയുടെ വീട്ടിലാണ് സുരേഷ് ഗോപി എം.പി എത്തിയത്. 1995 ഡിസംബറിലെ ഒരു പുലർച്ചെയാണ് മലപ്പുറം കോഴിചേനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞിനെ നാട്ടുകാർക്ക് ലഭിച്ചത്. കുഞ്ഞിനെ പിന്നീട് ആലുവ ജനസേവയിലെത്തിച്ചു. അവിടെയെത്തി ശ്രീദേവിക്ക് നിരവധി സമ്മാനങ്ങൾ അന്ന് സുരേഷ് ഗോപി നൽകിയിരുന്നു.

കാവശ്ശേരി സ്വദേശി സതീഷിന്റെ ഭാര്യയും നാലര വയസുകാരി ശിവാനിയുടെ അമ്മയുമാണിന്ന് ശ്രീദേവി. കാവശ്ശേരിയിൽ ശ്രീദേവി ഉണ്ടെന്നറിഞ്ഞ് സമ്മാനങ്ങളുമായി സുരേഷ് ഗോപി എത്തുകയായിരുന്നു. വർഷങ്ങൾക്ക് മുൻമ്പ് വീട് നൽകാമെന്ന് ശ്രീദേവിയോട് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ സംഗമത്തിലും ഇതേ ആവശ്യം മാത്രമാണ് ശ്രീദേവി ഉന്നയിച്ചത്.

വർഷങ്ങൾക്ക് ശേഷം ശ്രീദേവിയെ കാണാനായതിൽ സുരേഷ് ഗോപിയും ഏറെ സന്തോഷത്തിലായിരുന്നു. സുരേഷ് ഗോപിയുടെ സഹായത്താൽ വാടക വീട് മാറി വൈകാതെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കാരമാകുമെന്ന പ്രതീക്ഷയിലാണ് ശ്രീദേവിയും കുടുംബവും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം