സുധാകരൻ രാമന്തളിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ബെംഗളൂരു: മികച്ച വിവര്‍ത്തന കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സുധാകരന്‍ രാമന്തളിയുടെ ശിഖര സൂര്യന്‍ നേടി. പ്രമുഖ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖര സൂര്യനെന്ന പ്രശസ്ത നോവലിന്റെ പരിഭാഷയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. 50,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. 24 ഭാഷകളിലെ പരിഭാഷകള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ശിഖര സൂര്യന്റെ പരിഭാഷക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ തേജസ്വിനി പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് സുധാകരന്‍ രാമന്തളി പറഞ്ഞു. നോവലിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്സാണ്.

പയ്യന്നൂര്‍ രാമന്തളി സ്വദേശിയായ സുധാകരന്‍ ബെംഗളൂരുവിലെ എച്ച്.എ.എല്ലില്‍ ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് ഗള്‍ഫിലെത്തുകയും പിന്നീട് ബെംഗളൂരുവിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. ബെംഗളൂരു കനകദാസ സ്റ്റഡീസ് റിസര്‍ച്ച് സെന്ററിലും ഇംഗ്ലീഷ് റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പല പ്രോജക്ടുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെംഗളൂരു കൈരളി കലാസമിതിയുടെയും കൈരളി നിലയം വിദ്യാലയങ്ങളുടേയും അധ്യക്ഷനാണ്.

യു.ആര്‍. അനന്തമൂര്‍ത്തീയുടെ ദിവ്യം, എസ്.എല്‍. ഭൈരപ്പയുടെ പര്‍വം, അതിക്രമണം എന്നിവ അടക്കം 27 രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ കന്നഡ കവിയായ കുമാര വ്യാസന്റെ മഹാഭാരതം മലയാളത്തിലാക്കാനുള്ള പ്രയത്‌നത്തിലാണ് സുധാകരന്‍ രാമന്തളി ഇപ്പോള്‍.

അരങ്ങൊഴിയുന്ന അച്യുതന്‍ അടക്കം മൂന്ന് മലയാള നോവലുകളും രണ്ട് കഥാസമാഹാരങ്ങളും രചിച്ച സുധാകരന്‍ രാമന്തളിക്ക് പൂര്‍ണ ഉറൂബ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ രുഗ്മിണി, മക്കള്‍: സതീഷ്, സന്തോഷ്, സവിത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം