എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല; നടൻ സൂര്യ

ചെന്നൈ: നീറ്റ് പരീക്ഷ പേടിയെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സൂര്യ. “നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ. എത്ര വലിയ പരീക്ഷകളും ജീവനേക്കാൾ വലുതല്ല. നിങ്ങൾക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.”ട്വിറ്ററിൽ പങ്കു വച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങൾക്ക് അടുത്ത കാലത്തുണ്ടായ വിഷമങ്ങൾ ഇപ്പോൾ മനസിൽ കൂടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അതിന്റെ തീവ്രത കുറയുകയോ, അല്ലെങ്കിൽ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകാം. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല. നിങ്ങൾക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.

സൂര്യ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. കൂടാതെ, ആത്മഹത്യയും അത്തരം തോന്നലുകളും നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. പരീക്ഷകളിൽ താൻ തോറ്റിട്ടുണ്ടെന്നും,കുറവ് മാർക്ക് കിട്ടിയിട്ടുണ്ടെന്നും സൂര്യ കുട്ടികളോടായി പറഞ്ഞു. നേടാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. കുട്ടികളോട് ധൈര്യമായിരിക്കാനും സൂര്യ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം