സമൂഹമാധ്യമങ്ങളിൽ യുവതികളുടെ വ്യാജ ഐഡിയുണ്ടാക്കി ആളുകളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ യുവതികളുടെ ഫോട്ടോ വച്ച് വ്യാജ ഐഡിയുണ്ടാക്കി ആളുകളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശികളായ മുജാഹിദ്, ഇക്ബാൽ, ആസിഫ് എന്നിവരെയാണ് കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് (സിഐഡി)പിടികൂടിയത്.
ഹരിയാനയിൽ വച്ചാണ് ഇവരെ പിടികൂടിയത്.

സമൂഹമാധ്യമങ്ങളിൽ യുവ തികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഐഡികൾ സൃഷ്ടി ച്ചാണ് ഇവർ ഇരകളെ കണ്ട ത്തിയിരുന്നത്. ആളുകളെ കുടുക്കിയ ശേഷം പ്രതികൾ അവരുടെ നഗ്ന വീഡിയോകൾ ഉണ്ടാക്കി പണം തട്ടിയതായി സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. ആളുകളെ ആകർഷിക്കാനും കുടുക്കാനും യുവതികളുടെ ആകർഷകമായ ചിത്രങ്ങളും പ്രതികൾ പോസ്റ്റ് ചെയ്തിരുന്നു.

വോയിസ് ആപ്ലിക്കേഷന്റെ സഹായത്തോടെ സ്ത്രീശബ്ദത്തിൽ ഇവർ ഇരകളുമായി സംസാരിക്കും. ഇതിനിടയിൽ ഇരകളുടെ നഗ്ന വീഡിയോ നിർമിക്കും. തുടർന്നു വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് പതിവ്.
ഇന്ത്യയിലെ ക്രിമിനൽ സംഘങ്ങൾക്ക് സിം കാർഡുകളും ഇവർ നൽകിയിരുന്നതായി അ ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് ഡി ജിപി പ്രവീൺ സൂദ് പറഞ്ഞു. പ്രതിയായ മുജാഹിദ് തെറ്റായ രേഖകൾ നൽകി വിതരണക്കാരിൽ നിന്ന് നേരിട്ട് സിം കാർഡുകൾ വാങ്ങും. ഉപയോഗിക്കുന്ന മൊബൈലുകൾ പ്രവർത്തിപ്പിക്കാൻ ഡെമോ സിമ്മുകളും ഒടിപിയും ഇയാൾ ലഭ്യമാക്കിയിരുന്നു. മൂവരും ചേർന്ന് ഇതുവരെ 5000 ത്തിലധികം സിം കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം