ക്ലബ്ബ് ഹൗസിൽ അശ്ലീല റൂമുകൾ സജീവമാവുന്നു

ബെംഗളൂരു: ക്ലബ്ബ് ഹൗസിൽ അശ്ലീല റൂമുകൾ സജീവമാവുന്നു. രാത്രി 11 മുതലാണ് ഇത്തരം റൂമുകൾ സജീവമാവുന്നത്. സ്പീക്കർ പാനലിൽ സ്ത്രീകളും പുരുഷൻമാരും ധാരാളം ഉണ്ടാവും. ഓഡിയൻസ് പാനലിലുള്ളവരേയും ചേർത്താൽ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആൾക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്. മികച്ച അശ്ലീല വർത്തമാനം പറയുന്നതിൽ മത്സരങ്ങൾ വരെ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പോലീസ് പറയുന്നത്. ഇതിൽ മിക്കവരുടേയും പ്രൊഫൈൽ ഫോട്ടോയോ പേരോ യഥാർഥത്തിലുള്ളതാവില്ല. ആർക്കും കേൾക്കാവുന്ന പൊതുചർച്ചകളാണ് ക്ലബ്ബ്ഹൗസിന്റെ പ്രത്യേകത.

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെയാണ്  ലൈംഗിക സംഭാഷണങ്ങൾ അവതരിപ്പിക്കുന്നത്.  ഇത്തരം റൂമുകളുടെമേൽ പോലീസ് നിരീക്ഷണം ശക്തമാക്കുകയാണ്. തിരിച്ചറിയാത്ത ഐഡി. കളുമായി പോലീസ് സേനയിലുള്ളവർ ഇത്തരം റൂമുകളിലെത്തി നിരീക്ഷിക്കും.

മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്തെങ്കിലും പരാതിയോ കേസോ ഉണ്ടായാൽ മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളുമുണ്ടാവും. കേൾവിക്കാരായിരിക്കുന്നവരേയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

മൊബൈൽ ഫോണുകൾ രാത്രി രക്ഷിതാക്കൾ വാങ്ങി വെയ്ക്കുന്നതാവും സുരക്ഷിതമെന്ന് പോലീസ് പറയുന്നു. അശ്ലീല റൂമുകളിലെ പരിചയംവഴി പലരും ഹണി ട്രാപ്പിൽ ചെന്നുവീഴാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പെൺവാണിഭ സംഘങ്ങളുടെ ഇടപെടലും ഇത്തരം റൂമുകൾക്ക് പിന്നിലുള്ളതായാണ് റിപ്പോർട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം