ഫ്ലാറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ 5 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയുള്ള ഫ്ലാറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കി. രണ്ട് ശതമാനം ഇളവാണ് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 1957 ലെ സ്റ്റാമ്പ് ആക്ട് ഭേദഗതി തിങ്കളാഴ്ച നിയസഭ പാസാക്കി. ഫ്ലാറ്റുകളുടെ ആദ്യ വില്‍പ്പന, രജിസ്‌ട്രേഷന്‍ എന്നിവക്കു മാത്രമാണ് ഇളവ് ബാധകമാകുന്നത്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഈ നടപടി സഹായകരമാകുമെന്ന് റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 20 ലക്ഷത്തില്‍ താഴെയുള്ള പുതിയ ഫ്ലാറ്റുകള്‍ വാങ്ങുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയില്‍ രണ്ട് ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം