ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹമുണ്ടേ.. ഇ ബുൾ ജെറ്റ്; മറുപടിയുമായി ഒമര്‍ ലുലു

കണ്ണൂര്‍: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹമുണ്ടേ. താൽപ്പര്യമുള്ളവർ താഴെ പറയുന്ന ഇ മെയിൽ ഐഡിയിൽ (ebulljet@gmail.com) ബന്ധപ്പെടുക.’ – എന്നാണ് ഇവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ഇതോടെ, പലരും സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അഭിപ്രായം തേടി. സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘സിനിമാ പ്രാഖ്യാപന’ പോസ്റ്റില്‍ പലരും ഒമര്‍ ലുലുവിനെ ടാഗ് ചെയ്‌തു. പലര്‍ക്കും അറിയേണ്ടിയിരുന്നത് ഒമര്‍ ലുലു ഇവരുടെ സിനിമ എടുക്കുമോ എന്നതായിരുന്നു. എന്നാല്‍, ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്ത് വരികയാണ്.

‘ഇ ബുള്‍ജെറ്റ് അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ്‌ മുതല്‍ ഒരുപാട്‌ പേര്‍ ആ വാര്‍ത്തയിലും അതിനെ പറ്റിയുള്ള ചര്‍ച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു സന്തോഷം. പക്ഷേ ഓള്‍റെഡി രണ്ട് സിനിമയുടെ പണിപുരയില്‍ ആയതിനാല്‍ ഇപ്പോള്‍ എന്തായാലും സമയമില്ല. ടീമിന് ആശംസകള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ’, ഒമര്‍ ലുലു ഫേസ്‌ബുക്കില്‍ കുറിച്ചു.

ആഗസ്ത് ഒമ്പതാം തീയതി വ്ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വൻ വിവാദമായിരുന്നു. ഇവർക്ക് പിന്തുണയുമായി ഇവരുടെ ആരാധകരും എത്തിയിരുന്നു. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ ഇതിന് തയാറായില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം