നരേന്ദ്രഗിരി ആത്മഹത്യ; സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി

പ്രയാഗ് : അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ നരേന്ദ്രഗിരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്ര ഗിരിയുടെ ശിഷ്യൻ ആനന്ദ് ഗിരി അടക്കമുള്ളവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അഖില ഭാതീയ അഖാഡ പരിഷത്തിന്റെ ലെറ്റർ ഹെഡിൽ എഴുതിയ ഏഴ് പേജ് വരുന്ന ആത്മഹത്യ കുറിപ്പാണ് പോലീസ് കണ്ടെടുത്തത്.

താൻ ഏറെ അസ്വസ്ഥനായിരുന്നു എന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തന്നെ ഒരു വീഡിയോയും അദ്ദേഹം ചിത്രീകരിച്ചിരുന്നു. സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുറിപ്പിൽ പറയുന്നു.

താനും വേറൊരു സ്ത്രീയും നിൽക്കുന്ന ചിത്രം കമ്പ്യൂട്ടറിന്റെ സഹായത്തോടെ മോർഫ് ചെയ്ത് പ്രചരിപ്പിക്കും എന്ന് ശിഷ്യൻ ആനന്ദ് ഗിരി ഭീഷണിപ്പെടുത്തി എന്നാണ് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഒരു അപമാനം താങ്ങാൻ സാധിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു.

ഇന്ന് എനിക്ക് ഒരു വിവരം കിട്ടി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു സ്ത്രീക്കൊപ്പമുള്ള എന്റെ ഫോട്ടോ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആനന്ദ് ഗിരി ഉണ്ടാക്കുമെന്നും എന്നെ അപമാനിക്കാൻ വേണ്ടി അത് ഉപയോഗിക്കുമെന്നുമുള്ള വിവരം. എന്റെ ഭാഗം ന്യായീകരിക്കാൻ എനിക്ക് സാധിക്കും. പക്ഷെ അതു കൊണ്ടുണ്ടാകുന്ന അപമാനം ഞാൻ എങ്ങനെയാണ് സഹിക്കുക. എനിക്ക് അതിനുള്ള ധൈര്യമില്ല. ഫോട്ടോ എല്ലാ ആളുകളിലും എത്തിയാൽ എന്തൊക്കെ വിശദീകരണമാണ് നൽകാൻ കഴിയുക. ഇത് എന്നെ വല്ലാതെ അസ്വസ്ഥനാക്കുകയാണ്. അത് കൊണ്ടാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വെച്ചായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. ബഗ്ഗംബരി ഗഡ്ഡി മഠത്തിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉച്ച കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തു വരാത്തതിനെ തുടർന്ന് ശിഷ്യന്മാർ വാതിലിൽ ചെന്ന് മുട്ടുകയായിരുന്നു. എന്നാൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തേക്ക് കടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം