റെയില്‍വേ ട്രാക്കില്‍ പ്രവേശിച്ച ലോറിയില്‍ ട്രെയിനിടിച്ചു; സംഭവം കര്‍മലരാം സ്റ്റേഷന് സമീപം

ബെംഗളൂരു: ബെംഗളൂരുവിലെ കര്‍മലരാം-ഹിലാലിഗെ സ്റ്റേഷനുകള്‍ക്കിടെയില്‍ റെയില്‍വേ ട്രാക്കില്‍ പ്രവേശിച്ച ലോറിയില്‍ ട്രെയിന്‍ ഇടിച്ചു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. ലെവല്‍ ക്രോസിങ്ങ് ഇല്ലാത്ത സ്ഥലത്തുവെച്ച് റെയില്‍വേ ട്രാക്കില്‍ അനധികൃതമായി പ്രവേശിച്ച ലോറിയില്‍ അതു വഴി കടന്നു വന്ന മൈസൂരു- മയിലാടുതുറൈ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

ലെവല്‍ ക്രോസിങ്ങ് ഇല്ലാത്ത സ്ഥലത്ത് ലോറി എങ്ങനെ എത്തി എന്ന കാര്യത്തില്‍ ദുരൂഹത ഉണ്ട്. സംഭവം നടക്കുമ്പോള്‍ ലോറിയില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. ട്രാക്കില്‍ ലോറി കണ്ടതോടെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ട്രെയിനില്‍ 1400 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ വൻ അപകടമാണ് ഒഴിവാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. ട്രെയിനിന്റെ ലോക്കോയുടെ ഭാഗത്ത് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡി.ആര്‍.എം ശ്യാം സിങ്, റെയില്‍വേ മെഡിക്കല്‍ സംഘം, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 1.10 ഓടെ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം