കോവിഡ് ഭേദമായവരില്‍ ക്ഷയരോഗം വ്യാപകമാകുന്നതായി കണ്ടെത്തല്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് മുക്തരായവരില്‍ ക്ഷയരോഗം ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ആഗസ്ത് 16 മുതല്‍ സെപ്തംബര്‍ 11 വരെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ 151 കോവിഡ് മുക്തര്‍ക്ക് പിന്നീട് ക്ഷയരോഗം ബാധിച്ചതായി സര്‍വേയിൽ കണ്ടെത്തി. ഇവര്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കോവിഡ് മുക്തരായവരാണ്. ആകെ 225 പേര്‍ക്ക് ക്ഷയരോഗം ബാധിച്ചതായി സര്‍വേയിൽ കണ്ടെത്തിയിട്ടുണ്ട്.

സര്‍വേ കണക്കുകൾ പ്രകാരം ബെംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ക്ഷയരോഗം ബാധിച്ചത്. 44 പേര്‍ക്കാണ് നഗരത്തില്‍ ക്ഷയരോഗം സ്ഥിരീകരിച്ചത്. കോവിഡ് ഭേദമായവരില്‍ ക്ഷയരോഗ ബാധ വ്യാപകമാകുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനും രോഗം സ്ഥിരീകരിച്ചവര്‍ തേടുന്നുണ്ടെന്ന് ഉറപ്പാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗബാധിതരെ നിരീക്ഷിക്കാന്‍ ആശാ വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ആറു മാസത്തേക്ക് കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 500 രൂപ നല്‍കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം