സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 3900 പേര്‍ക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഇതുവരെ 3900 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. നിയമസഭയില്‍ എം.എല്‍.എ. ഈശ്വര്‍ ഖണ്‍ഡ്രെയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണെന്നും കോവിഡ് രോഗം ബാധിച്ചവര്‍ക്കാണ് പിന്നീട് ബ്ലാക്ക് ഫംഗസ് ബാധ കൂടുതല്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിക്കപ്പെട്ട ആദ്യ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ബ്ലാക്ക് ഫംഗസിന് സൗജന്യമായാണ് ചികിത്സ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നായ ലിപൊസൊമൽ ആംഫോടെറിസിൻ്റെ 96,060 വയൽ മരുന്നുകൾ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ 51000 ഡോസുകൾ ഇതിനോടകം വിവിധ സർക്കാർ താലൂക്ക് ആശുപത്രികളിലേക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം