മൈസൂരു: മൈസൂരു ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബുധനാഴ്ച നടന്ന നിയമസഭ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മാസത്തിന് ശേഷം പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. കുറ്റവാളികൾക്ക് തൂക്കു കയർ വിധിക്കാൻ സർക്കാർ കോടതിയിൽ വാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ തടയിടാൻ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണം. പ്രതികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു ക്കൊണ്ടുള്ള സമഗ്രമായ അന്വേഷണം ഇത്തരം കേസുകളിൽ ആവിശ്യമാണ്. മജിസ്ട്രേട്ടിന് മുൻപാകെയാണ് പെൺകുട്ടി മൊഴി നൽകിയത്. സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇതുവരെ അന്വേഷണം നടത്തിയത്. കേസിൽ പ്രതികളെ കണ്ടെത്തുനതിനും ശിക്ഷ വിധിക്കുന്നതിനും യുവാവിന്റെ മൊഴി സഹായിച്ചിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇരയായ പെൺകുട്ടി സുഖം പ്രാപിച്ചാൽ ഉടനെ അവളിൽ നിന്നു മൊഴി രേഖപ്പെടുത്തുമെന്ന് എഡിജിപി പ്രതാപ് റെഡ്ഡി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ, ഇതിനിടെ പീഡനത്തിന് ഇരയായ പെൺകുട്ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി കുടുംബത്തോടൊപ്പം മുംബൈയിലേക്ക് പോകുകയായിരുന്നു. പിന്നീട് കുടുംബവുമായി പോലീസ് നിരന്തരമായി ബന്ധം പുലർത്തിയിരുന്നു.
പെൺകുട്ടിയിൽ നിന്നു മൊഴി രേഖപ്പെടുത്താൻ പോലീസ് ഏറെ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി മൊഴി നൽകാൻ തയാറായതോടെ ഇനി നിയമനടപടി വേഗത്തിലാക്കാൻ പോലീസിന് കഴിയുമെന്ന് സിദ്ധരാമയ്യയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ തിരുപ്പൂർ സ്വദേശികളായ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. വിചാരണ വേഗത്തിലാക്കാൻ അതിവേഗ കോടതി സ്ഥാപിക്കാനും സർക്കാരിന് ലക്ഷ്യമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.