പാകിസ്താന് മറുപടി; പാക് അധീനകശ്മീർ പാകിസ്താൻ ഒഴിയണമെന്ന് ഇന്ത്യ

ന്യൂയോർക്ക്: എത്രയും വേഗം പാക് അധീനകശ്മീർ പാകിസ്താൻ ഒഴിയണമെന്ന് ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ ആവശ്യപ്പെട്ടു. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാകിസ്താന് മറുപടിയായാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. അയൽരാജ്യത്തിന്റേത് നിയമവിരുദ്ധ അധിനിവേശമാണെന്നും അവർ ചൂണ്ടിക്കാട്ടി.

പാക് പ്രധാനമന്ത്രി ഇംറാൻ ഖാനാണ് കശ്മീർ വിഷയം യുഎന്നിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. തെറ്റായ പ്രചാരണങ്ങൾ നടത്താൻ പാക് നേതാവ് അന്താരാഷ്ട്ര വേദികൾ ഉപയോഗിക്കുന്നത് ആദ്യമായല്ല. ഭീകരവാദികൾക്ക് സൗജന്യ പാസ് നൽകുന്ന അദ്ദേഹത്തിന്റെ രാഷ്ട്രത്തിലെ ദുഃസ്ഥിതി മറച്ചുവയ്ക്കാനാണ് ഈ വാദങ്ങൾ ഉന്നയിക്കുന്നത്. ഭീകരവാദികളെ വളർത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് പാകിസ്താൻ. അത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്.’- ഇന്ത്യൻ പ്രതിനിധിസ്‌നേഹ ദുബെ പറഞ്ഞു.

ഏറ്റവും കൂടുതൽ തീവ്രവാദികൾക്ക് ആതിഥേയത്വം നൽകിയതിന്റെ അവിശ്വസനീയമായ റെക്കോർഡ് പാക്കിസ്താന്റെ പേരിലാണ്. ഒസാമ ബിൻ ലാദന് പാകിസ്താൻ അഭയമൊരുക്കി. ഇപ്പോൾ പോലും പാകിസ്താൻ നേതൃത്വം ലാദന്റെ മരണത്തെ മഹ്വത്വത്ക്കരിക്കുകയാണ്.
പാകിസ്താനിൽ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അവ ഞങ്ങളുടെ ഭരണഘടനയെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു’ സ്നേഹ ദുബെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധ ചെയ്യും. ഇംറാൻ ഖാൻ കശ്മീർ വിഷയം ആഗോള വേദിയിൽ ഉന്നയിച്ച സാഹചര്യത്തിൽ മോദി ഇതിന് മറുപടി നൽകിയേക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം