ബലാത്സംഗക്കേസിലെ ഇരയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ കോടതി റിമാന്റ് ചെയ്തു

മംഗളൂരു: ബലാത്സംഗക്കേസിലെ ഇരയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ കോടതി റിമാന്റ് ചെയ്തു. കടബ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശിവരാജിനെയാണ് കോടതി റിമാന്റ് ചെയ്തത്.

ചൊവ്വാഴ്ചയാണ് ശിവരാജിനെ പോലീസ് അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമാണ് ശിവരാജിനെതിരെ കേസെടുത്തതെന്ന് വെസ്റ്റേണ്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ്  പോലീസ് (ഐജിപി) ദേവജ്യോതി റേ പറഞ്ഞു.

പോലീസുകാരന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും അമ്മയുടെ മൊഴിയും ഇതിനകം രേഖപ്പെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്നും ശേഖരിച്ച തെളിവുകളെ ആശ്രയിച്ചായിരിക്കും തുടര്‍നടപടികളെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ശശികേശ് സോണാവനെ പറഞ്ഞു. ശിവരാജിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം