യുവ ദമ്പതികൾക്ക് നേരെ അക്രമം; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: യുവ ദമ്പതികൾക്ക് നേരെ അക്രമം. സമയം ചിലവഴിക്കാൻ പുറത്തിറങ്ങിയ യുവ ദമ്പതികൾക്ക് നേരെയാണ് ഒരു സംഘമാളുകൾ അക്രമം നടത്തിയത്. സംഭവത്തിൽ പ്രതികളായ അഞ്ച് പേരെ കർണാടക പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

ആഷിഫ് (29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു ഹൊസക്കോട്ടെയിലെ ഡ്രൈവർമാരും താമസക്കാരുമാണ് പ്രതികൾ.

സെപ്റ്റംബർ 25 – നായിരുന്നു സംഭവം. സമയം ചിലവഴിക്കാൻ ഒരു സ്വകാര്യ സ്ഥലത്തേക്ക് എത്തിയ യുവ ദമ്പതികളെ ഒരു സംഘം ഫോളോ ചെയ്യുകയും ദമ്പതികളുടെ ദൃശ്യങ്ങളും വീഡിയോകളും പകർത്തുകയുമായിരുന്നു.

തുടർന്ന് അക്രമിസംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമിസംഘം യുവതിയുടെ കൈയിൽ പിടിച്ച് വലിച്ചെന്നും അശ്ലീല വാക്കുകൾ ഉപയോഗിച്ചതായും യുവതി മൊഴി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം