‘വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍’

കൊച്ചി: കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ‘വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍’ എന്ന തലക്കെട്ടില്‍ ഒരു പത്രക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. വാർത്ത കണ്ട ഏതൊരാളും ആദ്യം ഒന്ന് ഞെട്ടുമെങ്കിലും പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ള വാർത്തയാണിത്. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

വ്യത്യസ്തമായ ഈ സിനിമാ പ്രമോഷന്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നത്. പത്രക്കുറിപ്പിൽ വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് സിനിമയുടെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത് വരുന്നത് വരെ വിനീത് വീട്ടു തടങ്കലിൽ ആണെന്നും നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്നാണ് അഭിനവിന്‍റെ ഭീഷണിയെന്നും പറയുന്നു. വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാർ​ഗവും തനിക്ക് മുന്നിൽ ഇല്ലെന്നും സിനിമയിൽ തന്നെ വെച്ച് അഭിനവ് കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും താൻ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നുണ്ട്.

ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള നിരവധി മുൻനിര അഭിനേതാക്കളും സിനിമയിലുണ്ട്. നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‍ക്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണ് അഭിനവെന്നും നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ദൈവത്ത് ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം എന്നും വിനീത് പറയുന്നു. ഗോദ, ആനന്ദം, സംസാരം ആരോഗ്യത്തിന് ഹാനികരം, യൂ ടു ബ്രൂട്ടസ്, ഉറിയടി തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ് അഭിനവ് സുന്ദര്‍ നായക്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം