ഒരു പെണ്‍കുട്ടിയുടെ മടിയില്‍ തലവച്ച് കിടക്കുന്ന കൂറ്റന്‍ പെരുമ്പാമ്പ്; വീഡിയോ

ബെംഗളൂരു: മറ്റു വളർത്തു മൃഗങ്ങളെ പോലെ പെരുമ്പാമ്പിനെയും അരുമയായി വളർത്താനാകുമോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് ശേഷമാണ് ആളുകൾ പെരുമ്പാമ്പിനെ വളർത്തുന്ന കാര്യം ചർച്ച ചെയ്യാൻ തുടങ്ങിയത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും പാമ്പുകളെ ‘പെറ്റു’കളായി വളര്‍ത്തുന്ന ആളുകളുണ്ട്. ഇത്തരത്തിലുള്ള ഒരു വിഡിയോ ആണ് കഴിഞ്ഞദിവസം വൈറലായത്.

https://www.instagram.com/reel/CT9z2CYpj8z/?utm_source=ig_web_copy_link

ഒരു പെണ്‍കുട്ടിയുടെ മടിയില്‍ തലവച്ച് കിടക്കുന്ന കൂറ്റന്‍ പെരുമ്പാമ്പ് (Python) ആണ് വീഡിയോയില്‍. ഏകദേശം ഇരുപതടി വരുന്ന പാമ്പ് പെണ്‍കുട്ടിയുടെ മടിയില്‍ തലവച്ച് കിടക്കുന്ന വീഡിയോ കണ്ടതോടെ ആളുകള്‍ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ വലിയ അനക്കമൊന്നുമില്ലാതെ പെരുമ്പാമ്പ് അലസമായി ഇരിക്കുന്നതും വീഡിയോയിൽ കാണാം.

അത് ക്ഷമയോടെ വിശ്രമിക്കുകയും പെണ്‍കുട്ടി തന്റെ ‘അരുമ മൃഗത്തെ’ ലാളിക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പും അത് ഇഷ്ടപ്പെടുന്നുവെന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. ‘yournaturegram’ എന്ന പേരിലുള്ള അക്കൗണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പതിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം