നഗരത്തിൽ പുലിയിറങ്ങിയതായി പരാതി

മംഗളൂരു: മംഗളൂരുവിലെ കങ്കനാടി, ബല്ലാൽഗുഡ്ഡെ മേഖലയിൽ പുലിയെ കണ്ടതായി പരാതി. തിങ്കളാഴ്ച ഈ മേഖലയിൽ പുലിയിറങ്ങിയതായി പലരും സംശയം പ്രകടിപ്പിച്ചതായി മംഗളൂരു റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രശാന്ത് പൈ പറഞ്ഞു.

പുള്ളിപ്പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി വനംവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 3 ഞായറാഴ്ച്ച വൈകുന്നേരം മരോളിയിൽ ചിലയാളുകൾ ഒരു പുള്ളിപ്പുലിയെ കണ്ടതായി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെയും പുലിയെ കണ്ടതായി പരാതി ഉയർന്നത്.

ഞായറാഴ്ച വൈകുന്നേരം മരോളിയിൽ കളിക്കുന്ന കുട്ടികൾ ദൂരെ ഒരു പുള്ളിപ്പുലിയെ പോലെയുള്ള മൃഗത്തെ കണ്ടതായി പറയുന്നു. ഇരുട്ടായതിനാൽ, അവ്യക്തമായി മാത്രമേ മൃഗത്തെ കാണാൻ സാധിച്ചിരുന്നുള്ളു. കുട്ടികൾ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും ഇരുട്ടായതിനാൽ മൃഗത്തെ വ്യക്തമല്ല. പലരും പുള്ളി പുലിയെ കണ്ടന്നറിയിച്ചതോടെ നഗരത്തിൽ ഭീതി പടർന്നിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം