മുംബൈ വിമാനത്താവളത്തിൽ വൻതിരക്ക്; വിമാനങ്ങളുടെ യാത്ര വൈകി

മുംബൈ: മുംബൈ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വൻതിരക്ക്. തിരക്കിനെ തുടർന്ന് വിമാനങ്ങളുടെ യാത്ര വൈകുകയും പലർക്കും വിമാന യാത്ര നഷ്ടമാവുകയും ചെയ്തു. സി.ഐ.എസ്.എഫ് സെക്യൂരിറ്റി ഗേറ്റുകളിലെ തിരക്കിൽപ്പെട്ട് പലർക്കും കൃത്യസമയത്ത് ബോർഡിംഗ് ഗേറ്റിലെത്താനായില്ല.

വാരാന്ത്യവും ഉത്സവ സീസണുമായതിനാലാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടത്. ജന തിരക്ക് കൈകാര്യം ചെയ്യാൻ എയർപോർട്ട് അധികൃതർക്ക് കഴിഞ്ഞില്ല.
ഗോവ, ഹൈദരാബാദ്, നാഗ്പൂർ എന്നിവിടങ്ങളിലേക്കുള്ള എയർഇന്ത്യ വിമാനങ്ങളും കൊച്ചിയിലേക്കുള്ള സ്‌പേസ് ജെറ്റും ഉദയ്പൂരിലേക്കും കൊൽക്കത്തയിലേക്കുമുള്ള ഇൻഡിഗോയും അടക്കമുള്ള ആഭ്യന്തര വിമാനങ്ങളാണ് സമയത്തിന് പുറപ്പെട്ടത്.

ആറു മണിക്ക് ശേഷമുള്ള മിക്ക വിമാനങ്ങളും 20-30 മിനുട്ട് വൈകിയാണ് പുറപ്പെട്ടത്. ചിലത് ഒരു മണിക്കൂർ വരെ വൈകി. സാധാരണ വാരാന്ത്യങ്ങളിലും ഉത്സവസീസണിലും തിരക്ക് ഉണ്ടാകാറുണ്ടെന്നും എന്നാൽ രാവിലെയുണ്ടായ തിരക്ക് കോവിഡ് പശ്ചാത്തലത്തിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം