സാമ്പത്തിക നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ക്ക്

ന്യൂഡൽഹി: സാമ്പത്തിക നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തൊഴില്‍ സാമ്പത്തികശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ക്വാഷല്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ വില്‍ഹെംസ് ഇംബെന്‍സിനെയും പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്. കനേഡിയന്‍-അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് കാര്‍ഡിന്റെ തൊഴില്‍ സാമ്പത്തിക ശാസ്ത്രത്തിന് പുറമെ കുടിയേറ്റം,വിദ്യാഭ്യാസം എന്നീ സാമ്പത്തിക മേഖലകളിലും സംഭാവന നല്‍കിയ വ്യക്തിയാണ്.

ഡച്ച് -അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ ഗെയ്‌ദോ ഇംബെന്‍സ് എക്കണോമെട്രിക്ക് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2019 മുല്‍ എക്കണോമെട്രിക്ക എന്ന അക്കാദമിക ജേര്‍ണലിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം