കുട്ടികള്‍ക്കു കോവാക്‌സിന്‍ നല്‍കാമെന്ന് വിദഗ്ധ സമിതി

ന്യൂഡൽഹി∙ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍  നല്‍കാമെന്ന് വിദഗ്ധ സമിതി. രണ്ടിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാനാണ് സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ശിപാര്‍ശ നല്‍കിയത്. അനുമതി ലഭിച്ചാല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന രണ്ടാമത്തെ വാക്‌സീനാവും ഇത്.

സൈഡസ് കാഡിലല്യുടെ മൂന്നു ഡോസ് വാക്‌സീന്‍ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു നല്‍കാന്‍ ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അന്തിമ അനുമതി നല്‍കേണ്ടത്. 20 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസായാണ് കോവാക്‌സീന്‍ കുത്തിവയ്ക്കുക.

അതേസമയം കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല.18 വയസ്സില്‍ താഴെയുള്ളവര്‍ക്കു വാക്‌സീന്‍ നല്‍കുന്നതിനുള്ള പരീക്ഷണങ്ങള്‍ സെപ്റ്റംബറില്‍ ഭാരത് ബയോടെക് പൂര്‍ത്തിയാക്കിയിരുന്നു. ഒക്ടോബര്‍ ആദ്യം ഇതിന്റെ റിപ്പോര്‍ട്ട് ഡിസിജിഐയ്ക്കു സമര്‍പ്പിച്ചു.ജൂലൈ 9ന് തന്നെ അനുമതിക്കായുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം