മൈസൂരു കോടതി പരിസരത്തെ സ്ഫോടനം; മൂന്നുപ്രതികൾക്ക് തടവുശിക്ഷ

ബെംഗളൂരു: മൈസൂരു സിറ്റി സിവില്‍ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടന കേസില്‍ അല്‍ ഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികള്‍ക്ക് എന്‍.ഐ.എ. പ്രത്യേക കോടതി തടവു ശിക്ഷ വിധിച്ചു. തമിഴ്നാട് മധുരൈ സ്വദേശികളായ നൈനാര്‍ അബ്ബാസ് അലി, അബ്ദുള്‍ കരിം, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

നൈനാര്‍ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍ എന്നിവര്‍ ഏഴു വര്‍ഷം കഠിനതടവുള്‍പ്പെടെ പത്തു വര്‍ഷം തടവ് അനുഭവിക്കണം. ഇതിനു പുറമെ അലി 43,000 രൂപയും ദാവൂദ് സുലൈമാന്‍ 38,000 രൂപയും പിഴ അടക്കണം. അബ്ദുള്‍ കരീമിന് അഞ്ച് വര്‍ഷം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്.

2016 ഓഗസ്റ്റ് ഒന്നിനാണ് സ്ഫോടനമുണ്ടായത്. വൈകീട്ട് നാലരയോടെ മൈസൂരു കെട്ടിട സമുച്ചയത്തിനകത്തെ ശുചിമുറിയിലായിരുന്നു സ്ഫോടനം. മൂന്നു പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ. പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേരളത്തില്‍ കൊല്ലം, മലപ്പുറം, ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തിയതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ.നേരത്തെ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ചുപേരാണ് പിടിയിലായത്. ഇതിൽ മൂന്നുപേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. മൈസൂരു ലക്ഷ്മിപുരം പോലീസ് സ്റ്റേഷനിലായിരുന്നു കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം