കനത്ത മഴ; കര്‍ണാടകയില്‍ മൂന്ന് മരണം

ബെംഗളൂരു: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായി. ബെംഗളൂരുവിന് പുറമെ കര്‍ണാടകയിലെ ധാര്‍വാഡ്, ബെലഗാവി, ബാഗല്‍കോട്ട്, മാണ്ഡ്യ, ചാമരാജ നഗര്‍, ദക്ഷിണ കന്നഡ, മൈസൂരു, തുമകുരു ചിത്രദുര്‍ഗ ദാവണ്‍ഗരെ, കലബുര്‍ഗി, വിജയനഗര്‍, ബീദര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണ്ടും ഗതാഗതം തടസപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായും റിപ്പേർട്ടുകളുണ്ട്.

തുമകുരുവിലെ ദേവരായന ദുര്‍ഗ ഹില്‍സില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചല്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലേക്കുള്ള ഗതാഗതം ജില്ലാ ഭരണകൂടം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മൈക്കോ ലേ ഔട്ട്, ദയാനന്ദ നഗര്‍, രാജാജി നഗര്‍, പാലസ് റോഡ്, ജയ മഹല്‍ റോഡ്, ആര്‍.ടി. നഗര്‍, ഇന്ദിരാ നഗര്‍, കോറമംഗല, എച്ച്.എസ്.ആര്‍ ലേ ഔട്ട് ഭാഗങ്ങളിലാണ് കൂടുതല്‍ വെള്ളം കയറിയത്. അഴുക് ചാലുകളില്‍ നിന്നുള്ള മലിന ജലം നിരവധി വീടുകളില്‍ കയറി.
സദാശിവ നഗറിലെ ബാഷ്യം സര്‍ക്കിളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ഇന്ദിരാ നഗറിലെ എം.ഇ.ജി സെന്ററിന്റെ ചുറ്റുമതില്‍ തകര്‍ന്ന് പത്തോളം വാഹനങ്ങള്‍ തകര്‍ന്നു.

തിങ്കളാഴ്ച രാത്രി ബെംഗളൂരു കെംപഗൗഡ വിമാനത്തവളത്തിന്റെ പരിസര പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനലിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. റോഡില്‍ വെള്ളം കയറിയതിനാല്‍ പല യാത്രക്കാരും ട്രാക്റ്ററിലാണ് വിമാനത്താവളത്തിലെത്തിയത്. ചൊവ്വാഴ്ച രാവിലെയോടെ വെള്ളം ഇറങ്ങിയതിനാല്‍ ടാക്‌സി സര്‍വീസുകള്‍ പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥയായതിനാല്‍ തിങ്കളാഴ്ച രാത്രി 11 ഓളം വിമാനങ്ങള്‍ വൈകിയാണ് ലാന്റ് ചെയ്തത്.

മഴക്കെടുതിയ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മഴയില്‍ വീട്ടിനകത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വൈദ്യുതി സ്വിച്ചില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ബെംഗളൂരു കൊനപ്പന അഗ്രഹാര സ്വദേശി വെങ്കിടേഷ് (56) ആണ് മരിച്ചത്. ധാര്‍വാര്‍ഡിലും ബാഗല്‍ കോട്ടയിലും ഇടിമിന്നലേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചിട്ടുണ്ട്. ധാര്‍വാഡ് സൈദപുരിലെ സംഘപ്പ വരദ് (48), ബാഗല്‍കോട്ട മസ്തിഗേരി ഗ്രാമത്തിലെ മഹേഷ് ധ്യാ മണ്ണ ജുന്‍ജുന ഗൗഡ (18) എന്നിവരാണ് മിന്നലേറ്റ് മരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം