ഐബിപിഎസ്‌ അപേക്ഷ ക്ഷണിച്ചു

ഐബിപിഎസ്‌ അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ 7855 ഒഴിവുകളിലേക്ക്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്‌) അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ബാങ്ക്‌ ഓഫ്‌ ബറോഡ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര, കനറാ ബാങ്ക്‌, സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ബാങ്ക്‌, ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌ ബാങ്ക്‌, യുസിഒ ബാങ്ക്‌, യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നീ 11 ബാങ്കുകളിലെ ഒഴിവുകളിലേക്കാണ്‌ നിയമനം.

യോഗ്യത ബിരുദം. പ്രായം 20–-28. 2021 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഇംഗ്ലീഷ്‌ , ഹിന്ദി, എന്നിവയ്‌ക്ക്‌ പുറമെ പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം. കേരളം, പുതുച്ചേരി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലുള്ളവർക്ക്‌ മലയാളത്തിലും പരീക്ഷ എഴുതാം. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകൾക്കുപുറമെ ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനവസരമുണ്ട്‌.

കേരളം 194, പുതുച്ചേരി 30, ലക്ഷദ്വീപ്‌ 5 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. കേരളത്തിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തിരുവനന്തപുരം, തൃശൂർ എന്നിവയാണ്‌. പ്രധാന പരീക്ഷാകേന്ദ്രങ്ങൾ കൊച്ചി, തിരുവനന്തപുരം. പ്രിലിമിനറി പരീക്ഷ ഡിസംബറിലും പ്രധാന പരീക്ഷ ജനുവരി/ഫെബ്രുവരി മാസങ്ങളിലുമാകാനാണ്‌ സാധ്യത. www.ibps.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം