ചത്തിസ്ഗഢില്‍ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി; ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

ചത്തിസ്ഗഢിലെ ജഷ്പൂരിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി ഒരാൾ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാത്തൽഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിൽ ദുർഗ പ്രതിഷ്ഠയുമായി നീങ്ങുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ഒരു എസ്.യു.വി അമിതവേഗത്തിൽ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിലെ പ്രതികൾ അറസ്റ്റിലായെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ട്വിറ്ററിൽ അറിയിച്ചു. മധ്യപ്രദേശിലെ സിൻഗ്രൗലി ജില്ലക്കാരായ ബബ്‌ലു വിശ്വകർമ(21), ശിശുപാൽ സാഹു(26) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പലരും പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന ചത്തിസ്ഗഢിൽ ലഖിംപൂർ 2.0 ആണോയെന്ന വിമർശനവുമായി ബി.ജെ.പി അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്. ചത്തിസ്ഗഢിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ യു.പി ലഖിംപൂർ സംഭവത്തിൽ സജീവമായി ഇടപെട്ടിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം