ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു

ന്യൂയോർക്ക്: തൊഴിൽ അധിഷ്ഠിത സോഷ്യൽ മീഡിയാ നെറ്റ് വർക്ക് ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു. പ്രവർത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. വിദേശ ടെക് കമ്പനികൾക്ക് മേൽ ചൈന നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.2014 ലാണ് ലിങ്ക്ഡ് ഇൻ ചൈനയിൽ ആരംഭിച്ചത്. തൊഴിൽ പരമായും വ്യക്തിപരമായുമുള്ള സൗഹൃദവും ബന്ധവും വളർത്തുകയും തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇൻന്റെ പ്രവർത്തനം.

ലിങ്ക്ഡ് ഇൻ പകരം ജോലിയ്ക്ക് അപേക്ഷിക്കുന്നതിന് മാത്രമായുള്ള പ്രത്യേകം ആപ്ലിക്കേഷൻ ചൈനയിൽ അവതരിപ്പിക്കും. എന്നാൽ ലിങ്ക്ഡ് ഇനിൽ ഉണ്ടായിരുന്നത് പോലെ നെറ്റ് വർക്ക് ഫീച്ചറുകൾ ഉണ്ടാവില്ല എന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റ് മോഹക് ഷ്റോഫ് പറഞ്ഞു.

ലിങ്ക്ഡ് ഇൻ സൈറ്റിലെ ഉള്ളടക്കങ്ങൾ പുനഃപരിശോധിക്കാൻ സമയപരിധി നൽകിയിരിക്കുകയാണ് ചൈനീസ് അധികൃതർ. ലിങ്ക്ഡ് ഇന് പകരമായി ഇൻജോബ്സ് എന്ന് ആപ്ലിക്കേഷനാണ് ചൈനയിൽ അവതരിപ്പിക്കുക. സൈബർ ആക്രമണങ്ങളും സെൻസർഷിപ്പും രൂക്ഷമായതോടെ ഫെയ്സ്ബുക്കിനും ട്വിറ്ററിനും ചൈനയിൽ നിരോധനമുണ്ട്. 2010-ൽ ഗൂഗിളും ചൈന വിട്ടിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം