ശിവാജിനഗറിലെ മെട്രോ ഭൂഗര്‍ഭ പാത; രണ്ടാമത്തെ തുരങ്ക നിര്‍മാണവും പൂര്‍ത്തിയായി

ബെംഗളൂരു: ശിവാജി നഗറിനും കന്റോന്‍മെന്റിനും ഇടക്കുള്ള മെട്രോയുടെ പിങ്ക് ലൈനിലെ രണ്ടാമത്തെ സമാന്തര ഭൂഗര്‍ഭ പാതയിലെ നിര്‍മാണം പൂര്‍ത്തിയായി. വിന്ധ്യ എന്ന് പേരിട്ടിരിക്കുന്ന തുരങ്ക നിര്‍മാണ യന്ത്രം ബുധനാഴ്ചയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതേ പാതയിലെ ആദ്യ തുരങ്കം ഊര്‍ജ്ജ എന്ന തുരങ്ക നിര്‍മാണ യന്ത്രം കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയിരുന്നു. 855 മീറ്ററാണ് തുരങ്ക പാതയുടെ ദൂരം.

ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെ നീളുന്ന പിങ്ക് ലൈനില്‍ 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ് ഉള്ളത്. ശിവാജി നഗറില്‍ നിന്നും എം.ജി.റോഡുവരെ ആവണി എന്ന യന്ത്രവും കാര്‍മിക ഭവന് സമീപത്തു നിന്നും ഡയറി സര്‍ക്കിള്‍ ഭാഗത്തേക്ക് രുദ്ര എന്ന യന്ത്രവും ഉപയോഗിച്ചുള്ള ഭൂഗര്‍ഭ പാത നിര്‍മാണം പുരോഗമിക്കുകയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം