കോവിഡ് പ്രതിരോധം; ബി.ബി.എം.പി മാര്‍ഷല്‍മാര്‍ ഇനി ഓഫിസുകളിലും പരിശോധന നടത്തും

 

ബെംഗളൂരു: നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ബി എം.പിയുടെ മാര്‍ഷല്‍മാര്‍ ഇനി മുതൽ സര്‍ക്കാര്‍ – സ്വകാര്യ ഓഫിസുകളില്‍ പരിശോധന നടത്തും.  ഓഫീസുകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതുള്‍പ്പെടെയുള്ള ചുമതലകള്‍ മാര്‍ഷല്‍മാര്‍ക്ക് നല്‍കുമെന്നാണ് സൂചന. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് സാങ്കേതിക സമിതി സര്‍ക്കാറിന് നല്‍കിയിരുന്നു.

നിലവില്‍ ബെംഗളൂരുവില്‍ പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ജാഗ്രത കൈവിടുന്ന പക്ഷം രോഗവ്യാപനം കുത്തനെ ഉയരുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്. മൂന്നാം തരംഗ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ തുടരണമെന്നുമാണ് സമിതി സര്‍ക്കാറിനെ ഓര്‍മപ്പെടുത്തുന്നത്. പൂജ ആഘോഷങ്ങളും വരാനിരിക്കുന്ന ദീപാവലി ആഘോഷവും ആശങ്കക്ക് ഇടം നല്‍കുന്നുണ്ട്.

നഗരത്തിലെ മിക്ക ഓഫീസുകളുടേയും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ എത്തിയതിനാല്‍ ഓഫിസുകളിലെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മാര്‍ഷല്‍മാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുന്നത്.

ബെംഗളൂരുവില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ കേസുകള്‍ 232 ആണ്. 122 പേര്‍ രോഗമുക്തരായി. നിലവില്‍ 6746 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 2 കോവിഡ് മരണം കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 16206 ആയി

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം