കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല. പിന്നാക്ക രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്ന പദ്ധതിയാണ് കോവാക്സ് പദ്ധതി. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകുന്നതാണ് ഇതിന് കാരണം.

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ രാജ്യത്ത് ഇതുവരെ 11 ശതമാനം ആളുകൾക്ക് നൽകി കഴിഞ്ഞു. എന്നാൽ അംഗീകാരത്തിനായി പലതവണ ലോകാരോഗ്യ സംഘടനയെ സമീപിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാനാണ് സ്ട്രാറ്റെജിക് കമ്മിറ്റി ആവശ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകുന്നത് വാക്സിനെടുത്തവരുടെ വിദേശ യാത്രയെയും ജോലിയെയും ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് കോവാക്സ് പദ്ധതിയിലേക്കുള്ള വാക്സിൻ വിതരണം ഇന്ത്യ മരവിപ്പിച്ചത്.

കോവാക്സിന് അംഗീകാരം നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റെജിക് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. വാക്സിന്‍റെ സുരക്ഷ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നൽകാനാകൂ എന്നാണ് സ്ട്രാറ്റെജിക് കമ്മിറ്റിയുടെയും വിലയിരുത്തൽ.

കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് മറ്റു രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. പദ്ധതിയിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ മരവിപ്പിച്ചു. കോവാക്സിന് അനുമതി നൽകിയാൽ മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്.

കോവാക്സ് പദ്ധതിയിലേക്ക് 198 ലക്ഷം വാക്സിൻ ഡോസുകളാണ് ഇന്ത്യ ഇതുവരെ വിതരണം ചെയ്തത്. ഇന്ത്യ വാക്സിൻ വിതരണം അവസാനിപ്പിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിലെ കുത്തിവെപ്പിനെ ബാധിച്ചേക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം