വ്യോമസേന കോണ്‍ക്ലേവിന് ബെംഗളൂരുവില്‍ തുടക്കമായി; സേനകളുടെ ഏകോപനത്തിന്റെ വിജയമാണ് പാക് യുദ്ധവിജയമെന്ന് രാജ്‌നാഥ് സിങ്

ബെംഗളൂരു: രാജ്യത്തെ മൂന്ന് സേനകളുടേയും തിളക്കമാര്‍ന്ന ഏകോപനമായിരുന്നു 1971 ല്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. അധികാരവും ഭൂപ്രദേശങ്ങളും കീഴ്‌പ്പെടുത്താനല്ലാതെ ലോകത്ത് നടന്ന ചുരുക്കം ചില യുദ്ധങ്ങളിലൊന്നായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
1971-ലെ പാകിസ്താനെതിരായി നടത്തിയ യുദ്ധവിജയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യെലഹങ്ക വ്യോമ സേന താവളത്തില്‍ നടക്കുന്ന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റേയും മനുഷ്യത്വത്തിന്റെയും മഹത്വം സംരക്ഷിക്കുക എന്നതായിരുന്നു യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധാനന്തരമാണ് ബംഗ്ലാദേശിന്റെ പിറവി. ഏറ്റവും വേഗമേറിയതും ഹ്രസ്വവുമായ വിജയമാണ് 1971 ലേതെന്നും 93000 പാക് പട്ടാളക്കാരാണ് യുദ്ധത്തില്‍ കീഴടങ്ങിയതെന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കീഴടങ്ങലാണിതെന്നും അദ്ദേഹം പറഞ്ഞു.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ബ്രോഷര്‍ ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്തു. 1971-ലെ യുദ്ധ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയ പ്രദര്‍ശനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍, കര്‍ണാടക റവന്യൂ മന്ത്രി ആര്‍.അശോക, കര്‍ണാടക ചീഫ് സെക്രട്ടറി പി. രവികുമാര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ 24 വരെ നടക്കുന്ന കോണ്‍ക്ലേവില്‍ പ്രതിരോധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം