സ്വതന്ത്ര ചിന്തകനും ബെംഗളൂരു റൈറ്റേര്‍സ്‌ ഫോറം മുന്‍ സെക്രട്ടറിയുമായ മണികണ്ഠന്‍ ഇന്‍ഫ്രാകിഡ്‌സ് അന്തരിച്ചു

ബെംഗളൂരു: സ്വതന്ത്ര ചിന്തകനും ബെംഗളൂരു റൈറ്റേര്‍സ്‌ ഫോറം മുന്‍ സെക്രട്ടറിയുമായ പാലക്കാട് പട്ടാമ്പി കൂറ്റനാട് കിഴക്കേതില്‍ വീട്ടില്‍ മണികണ്ഠന്‍ (46) ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരു ഈജിപുരയിലെ വീട്ടില്‍ നിന്നും തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ നാലു ദിവസമായി നിംഹാന്‍സില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം. സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസ്സെന്‍സ് ബെംഗളൂരുവിന്റെ സജീവ പ്രവര്‍ത്തകനും സ്ഥാപക പ്രസിഡണ്ടുമായിരുന്നു. എസ്സെന്‍സ് വേദികളിൽ വിവിധ വിഷയങ്ങളിൽ എട്ടോളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ നിരവധി സാഹിത്യ-സാംസ്കാരിക സംഘടനകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചിന്‍ നെസ്റ്റ് ആര്‍ ആന്റ് ഡി സെന്ററില്‍ ഡിസൈന്‍ എഞ്ചിനിയറായും ബി.എസ്.എന്‍. എല്ലില്‍ ടെലിക്കോം എഞ്ചിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാകിഡ്‌സ് എന്ന സര്‍വൈലന്‍സ് സൊലൂഷന്‍സ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ. യുമായിരുന്നു. രാഘവന്‍ നായരാണ് പിതാവ്. അമ്മ യശോദ മകന്‍: അഖില്‍. സംസ്കാരം സ്വദേശമായ പട്ടാമ്പിയിൽ നടക്കും

കാരുണ്യ ബെംഗളൂരു, ബെംഗളൂരു റൈറ്റേര്‍സ്‌ ഫോറം, ദീപ്തി വെൽഫയർ അസോസിയേഷൻ, ബെംഗളൂരു മലയാളി ഫോറം, ഫ്രണ്ട്സ് അസോസിയേഷൻ, തേജസ് ചാരിറ്റബിൾ ട്രസ്റ്റ്, എസ്സെന്‍സ് ബെംഗളൂരു അടക്കമുള്ള വിവിധ മലയാളി സംഘടന പ്രവർത്തകർ ആശുപത്രിയിൽ എത്തി പോസ്റ്റുമോർട്ടം അടക്കമുള്ള നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം