പുസ്തകത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന പരാതി; അധ്യാപകന്‍ അറസ്റ്റില്‍

ബെംഗളൂരു: വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പുസ്തകത്തില്‍ മതവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്തു. തുമകുരു അക്ഷയ കോളേജ് അസിസ്റ്റന്റ് പ്രഫസറും തുംകൂര്‍ യൂണിവേഴ്‌സിറ്റി അക്കാദമിക്ക് കൗണ്‍സില്‍ മുന്‍ അംഗവും എഴുത്തുകാരനുമായ ബി.ആര്‍ രാമചന്ദ്രയ്യ (56) ആണ് അറസ്റ്റിലായത്.

ഇദ്ദേഹത്തിന്റെ മൗല്യ ദര്‍ശന-ദ എസ്സന്‍സ് ഓഫ് വാല്യു എജുക്കേഷന്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തില്‍ മുസ്ലിം മതത്തിനെതിരായ പരാമര്‍ശങ്ങളുണ്ടെന്നാണ് പരാതി. അഭിഭാഷകനായ റോഷന്‍ നവാസ് എന്ന വ്യക്തിയാണ് പരാതിയുമായി തുമകുരു ന്യൂ എക്സ്റ്റന്‍ഷന്‍ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ച മൈസൂരുവിലെ പ്രസാധന ശാലക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അധ്യാപകനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബി.എഡ്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായക ഗ്രന്ഥമായി തയ്യാറാക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. പുസ്തത്തിലെ ഉള്ളടക്കത്തെ കുറിച്ച് ചില വിദ്യാര്‍ഥികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. അതേ സമയം സര്‍വകലാശാല പുസ്തകം വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിച്ചിട്ടില്ലെന്ന് തുമകുരു സര്‍വകലാശാല വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വൈ.എസ് സിദ്ധ ഗൗഡ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം