നവംബര്‍ ഒന്ന് മുതല്‍ 23 ട്രെയിനുകളിൽ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും

ചെന്നൈ: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള 23 ട്രെയിനുകളിൽ നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക.ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകളുള്ളത്.

കോവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്നാണ് റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളിൽ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നത്. ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നത് സ്ഥിരം യാത്രികര്‍ക്ക് ഏറെ ആശ്വസമാകും.

നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.

06607- കണ്ണൂര്‍-കോയമ്പത്തൂര്‍
06608- കോയമ്പത്തൂര്‍-കണ്ണൂര്‍

06305-എറണാകുളം-കണ്ണൂര്‍
06306- കണ്ണൂര്‍-എറണാകുളം

06308- കണ്ണൂര്‍-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂര്‍

06326-കോട്ടയം-നിലമ്പൂര്‍ റോഡ്
06325-നിലമ്പൂര്‍ റോഡ്-കോട്ടയം

06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം

06302- തിരുവനന്തപുരം-ഷൊര്‍ണൂര്‍
06301-ഷൊര്‍ണൂര്‍-തിരുവനന്തപുരം

02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം

06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം

06089- ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട
06090-ജോലാര്‍പ്പേട്ട-ചെന്നൈ സെന്‍ട്രല്‍

06342-തിരുവനന്തപുരം-ഗുരുവായൂര്‍
06341-ഗുരുവായൂര്‍-തിരുവനന്തപുരം

06366-നാഗര്‍കോവില്‍-കോട്ടയം

06844- പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം