പോസ്റ്റ്‌മോര്‍ട്ടം

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കവിത : പോസ്റ്റ്‌മോര്‍ട്ടം

ബിന്ദു സജീവ്

മലര്‍ത്തിക്കിടത്തി
ആദ്യം നടുവരഞ്ഞു
ഇടതിലെ
ചുവപ്പില്‍
അന്ന് പാറിക്കളിച്ചൊരു പക്ഷി
ഒരു നാള്‍
പുറങ്കടലിനു മുകളിലൂടെ
പറന്നു പോയതിന്റെ
പാടുകള്‍

മഴ കുതിര്‍ത്തിയ,
വെയില്‍ നിറങ്ങളില്‍
വാടിപ്പോയ
വിരലുകള്‍
കത്തി മുന തൊടുമ്പോള്‍
മറക്കാത്ത
പരിചിത വാക്കുകളെ
അവസാനത്തെപ്പുഴയിലിറക്കി വിടുന്നു

ഇടവഴിയിലെയിടുക്കില്‍
ശ്വാസപ്പെരുക്കപ്പതര്‍ച്ചയില്‍
പൂവിതള്‍പോലുള്ളൊരുള്ളം
തുറന്നപടി കണ്ടപ്പോള്‍ പൂത്തുപോയൊരു
മരച്ചില്ലകള്‍പോലെ
ഞരമ്പുകള്‍

പലപോക്കുകളിലാവാഹിച്ചകത്തേറ്റിയ പച്ച ഗന്ധങ്ങള്‍
കെട്ടുപോകാതിനിയും ..

ഇനി ഉച്ചി വെട്ടിപ്പൊളിക്കലാണ്
പണ്ട് നീന്തല്‍ പഠിച്ച കുളത്തിലെ
മീന്‍ കുഞ്ഞുങ്ങളെപ്പോലെ
ചിലരുടെ ചിത്രങ്ങള്‍,
പറഞ്ഞു പറഞ്ഞുറഞ്ഞു
പോയൊരു നാടിന്‍പേര് ,
ഇരുട്ടുകാണാത്ത ഓര്‍മ്മകള്‍
ഉപ്പിലിട്ടുവച്ചിരിക്കുന്നു

ഒടുവില്‍ തുന്നിക്കെട്ടടക്കം.
തീമുഖത്തേശും
തെന്നലില്‍
ദൂരെ
ദൂരേയ്ക്ക്
തെന്നിപ്പോകുന്നുണ്ടൊരാള്‍

📝

ബിന്ദു സജീവ്

കോഴിക്കോട് കുന്ദമംഗലം സ്വദേശി. 20 വര്‍ഷമായി ബെംഗളൂരുവില്‍ സ്ഥിരതാമസം. മാതൃഭൂമി, ടൈംസ് ഇന്റര്‍നെറ്റ് , വണ്‍ ഇന്ത്യ, സ്‌പോര്‍ട്‌സ് ഇന്ററാക്ടീവ് എന്നിവയില്‍ റിപ്പോര്‍ട്ടര്‍/ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയി പ്രവർത്തിക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം