പ്രവാസം

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കവിത : പ്രവാസം

ഇന്ദിരാ ബാലന്‍

 

മുപ്പത്തിരണ്ടാണ്ടുകളെത്ര
വേഗം പറന്നീ പ്രവാസ മണ്ണില്‍
പെറ്റമ്മയും പോറ്റമ്മയും
ഒന്നെന്നറിവൂ ജീവിത വേളയില്‍

അമ്മ തന്‍ ഗര്‍ഭപാത്രത്തിന്‍
മറ്റൊരു പേരത്രെ പ്രവാസം
മല്ലിഗെപ്പൂ ഗന്ധമൊഴുകും
കന്നഡ നാടിന്‍ ചാരുതയും

വാക്കുകള്‍ കടഞ്ഞെടുക്കേണം
ഈ നാടിന്‍ പാട്ടെഴുതുവാന്‍
കര്‍ണ്ണാടക തന്‍ കുതിപ്പാ-
യൊഴുകുന്നിവിടെ കാവേരി
അവള്‍ തന്‍ കിതപ്പുകളത്രെ
കന്നഡമണ്ണിന്‍ ഖനികളും

പൂത്തുനില്‍പ്പൂ കണിക്കൊന്ന –
പോലിവിടേയും പീതപുഷ്പങ്ങള്‍
പട്ടു വിരിച്ചു നില്‍പ്പൂ
ഗുല്‍മോഹറുകളും
പെരുമ തന്‍ വര്‍ണ്ണസങ്കലന –
ങ്ങളിങ്ങനെ പൂവിട്ടു നില്‍പ്പൂ

കാവ്യത്തിന്‍ കനക മഴ
പെയ്യിച്ച കനകദാസരും
പുരന്ദരവിഠല മുദ്ര
ചാര്‍ത്തിയ പുരന്ദരദാസരും

സമത്വത്തിന്‍ വിത്തു
പാകി കനലുകളാറ്റിയ
ബസവണ്ണയും
ദേശസ്‌നേഹം
സിരകളെയൂട്ടിയ
കൂവെമ്പു, പൊന്ന, പമ്പ
മഹാനുഭാവര്‍ തന്‍
കാലടികള്‍ പതിഞ്ഞ
പുണ്യഭൂവിത്…

പൂക്കളെ സ്‌നേഹിച്ചു
വര്‍ണ്ണങ്ങളെ തേടി നടന്ന
യെല്ലമ്മയെന്ന രേണുകാംബ
വാണൊരീ മണ്ണ്

കല്‍പ്പാന്തങ്ങളേറെ
കഴിഞ്ഞെന്നാകിലും
ചിരസ്ഥായികളായി
മോഹനരാഗ നൃത്ത
സംഗീത ശില്‍പ്പങ്ങളും

ആത്മഹര്‍ഷങ്ങളായി
തുംഗ, കാവേരി, കൃഷ്ണ
ബ്രഹ്മപുത്രാ നദീ സഞ്ചയങ്ങളും

യക്ഷഗാനം, കരഗാട്ടെ,
ജാത്രെ എന്നു വേണ്ട
നാടോടി പെരുമ
തന്നുല്‍സവങ്ങളും
വിളമ്പുന്നു പലമതന്‍
പെരുമകളും

ആശാനാശയ ഗംഭീരമായ്
പാടിയ ഗെരൊസൊപ്പാ
നിര്‍ഝരികളുമീ നാടിന്‍
കഥകള്‍ തോറ്റിയുണര്‍ത്തുന്നു

കന്നഡ തന്‍ സഖിയാം
കേരള മണ്ണില്‍ നിന്നു
മെത്തിയൊരീയാര്‍ദ്രമാം
മനസ്സും വണങ്ങുന്നു
മഹിമയേറും കര്‍ണ്ണാടകയാം
പോറ്റമ്മയെ എന്നുമെന്നും..

📝

ഇന്ദിരാ ബാലൻ

കഥകളി നാട്യാചാര്യന്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകള്‍. ബെംഗളൂരുവില്‍ താമസം. കൃഷ്ണപക്ഷം(കവിതകള്‍), ഭഗ്‌നബിംബങ്ങള്‍ (കഥകള്‍), വര്‍ഷമുകിലുകള്‍ (കവിതകള്‍), വെയില്‍പക്ഷികള്‍ (ലേഖനങ്ങള്‍), വാഴേങ്കട കുഞ്ചുനായര്‍ (ജീവചരിത്രം), പ്രയാണം(കവിതകള്‍), കച്ചമണിക്കിലുക്കം(വാഴേങ്കട കുഞ്ചുനായരുടെ – കലയും – ജീവിതവും), പ്രണയത്തിന്റെ ആഗ്‌നേയ നാളങ്ങള്‍(കാവ്യാസ്വാദനങ്ങള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി കവിതാ പുരസ്‌ക്കാരം, 2019ലെ കര്‍ണ്ണാടക തെലുഗു റൈറ്റേഴ്‌സ് ഫെഡറേഷന്റെ അന്തര്‍ദ്ദേശീയ മാതൃഭാഷാ ഉഗാദി പുരസ്‌ക്കാരം. 2021 ലെ പാലക്കാട് ഫോറത്തിന്റെ വുമണ്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം