കൂടണയാനാശിച്ച്

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കവിത : കൂടണയാനാശിച്ച്

നന്ദകുമാര്‍ വാര്യര്‍

 

 

നന്മകള്‍ നിറഞ്ഞ മലയാള മണ്ണില്‍
പിറന്നവരെങ്കിലും
അതിജീവനത്തിനായ-
കലങ്ങളിലെത്തപ്പെട്ടവര്‍ നാം

ചിറകുറച്ച പക്ഷികള്‍ അമ്മക്കിളിയെ
വിട്ടു പറന്നു പോകും-
കണക്കെ ഞങ്ങള്‍ പ്രവാസികള്‍
പെറ്റമ്മയെ ത്യജിച്ചവര്‍.

വിധി വെട്ടിയ വഴിയിലൂടെ
സഞ്ചരിക്കേണ്ടവര്‍ നാമെല്ലാം
വിരഹവും വ്യഥയും ഗദ്ഗദങ്ങളായ്
ചിതറിക്കിടപ്പൂ നാം ഭൂഗോളത്തില്‍

അങ്ങിങ്ങായാണേലും
ഒരുമയോടെ കഴിഞ്ഞിടും
ചെല്ലുന്നിടങ്ങളിലെവിടെയാണെങ്കിലും

ബാല്യകൗമാര
മാധുരമേറും ഓര്‍മ്മകള്‍
പൊടി തട്ടിയെടുത്തിടും
മനസ്സാല്‍ പറന്നെത്തും കേരനാട്ടിലെന്നും

മറക്കാനാകുമോ മരിക്കുവോളം
പച്ച വിരിച്ച പാടങ്ങള്‍
മാമരങ്ങള്‍ നിറഞ്ഞ
ഊടുവഴികള്‍, തോപ്പുകള്‍!

കണ്ണുപൊത്തി കളിച്ചതും
ഊഞ്ഞാല്‍ കെട്ടി ആടിയതും
അമ്പല കുളത്തില്‍ നീന്തി തുടിച്ചതും
ആനവാല്‍ ചോദിച്ചു നേടിയതും

തുമ്പിയെ കല്ലെടുപ്പിച്ചതും
അപ്പൂപ്പന്‍ താടിക്കായി ചാടിയതും
പൂവനിയില്‍ തേന്‍ മോന്തും
ചിത്രശലഭങ്ങളെ കണ്ടു രസിച്ചതും

തെളിയുന്നു അകതാരില്‍
വര്‍ഷമെത്രപോയെങ്കിലും
ആനന്ദനിര്‍വൃതിയിലലിഞ്ഞിടും
സുന്ദര നിമിഷങ്ങളോര്‍ത്തുനാം

ഭാഗ്യവാന്‍മാര്‍ പ്രവാസികള്‍ നമ്മള്‍ക്കുണ്ടല്ലോ പോറ്റമ്മകളും
ഇരു കൈ നീട്ടി നമ്മെ സ്വീകരിച്ചു മടിയിലിരുത്തി ഊട്ടുവാന്‍.

ആശകളൊതുക്കി കഴിഞ്ഞിടുന്നു കാലചക്രങ്ങള്‍ക്കൊപ്പമായ് നാം
വര്‍ഷങ്ങള്‍ക്കപ്പുറം ചെന്നെത്താനൊരു
പുണ്യ നിലയത്തിലെത്തുവാനായ്

📝

നന്ദകുമാർ വാര്യര്‍

പാലക്കാട് തിരുവില്വാമല സ്വദേശി. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുന്നു. പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ ജോയിന്റ് സെക്രട്ടറിയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം