മദ്യശാല തുറന്നതില്‍ പ്രതിഷേധം; വീട്ടമ്മമാര്‍ മദ്യശാല ആക്രമിച്ചു

ബെംഗളൂരു: ഗ്രാമത്തില്‍ പുതിയ മദ്യശാല തുറന്നതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ മദ്യശാല ആക്രമിച്ചു. ചിക്കമഗളൂരുകടൂർ താലൂക്കിലെ യെദെമ്മെദൊഡ്ഡി മുസ്സപുരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ മദ്യശാല ആരംഭിക്കുന്ന വിവരം അറിഞ്ഞ ഉടന്‍ പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ച് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ മുഴുകുടിയന്‍മാരായി മാറുമെന്നും അനേകം കുടുംബങ്ങള്‍ ഇതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവരുമെന്നും സ്ത്രീകള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം വകവെക്കാതെ അധികൃതര്‍ മദ്യശാലക്ക് അനുമതി നല്‍കുകയായിരുന്നു.

പ്രതിഷേധവുമായി കഴിഞ്ഞ ദിവസം മദ്യശാലക്ക് മുന്നിലെത്തിയ വീട്ടമ്മമാര്‍ അടക്കമുള്ള സ്ത്രീകള്‍ മദ്യശാല അടച്ചുപൂട്ടാന്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാര്‍ ഇതു നിരസിച്ചതോടെ മദ്യശാലക്കകത്ത് ഇരച്ചു കയറിയ സംഘം അതിനകത്തെ മേശകളും കസേരകളും അടക്കമുള്ള ഫര്‍ണീച്ചറുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. പ്രതിഷേധക്കാർ മദ്യശാലക്ക് അകത്തേക്ക് ഇരച്ചുകയറുന്നതിന് മുന്നേ തന്നെ ജീവനക്കാര്‍ മദ്യശാലയില്‍ വില്‍പ്പനക്ക് വെച്ച മദ്യ കുപ്പികള്‍ മാറ്റിയിരുന്നു.

മദ്യശാല ആക്രമിച്ചതിന് മദ്യശാലയുടെ ഉടമ നൽകിയ പരാതിയിൽ ഏതാനം സ്ത്രീകളുടെ പേരിൽ കടൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തെ കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടുണ്ട്. പ്രതിഷേധത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനകം മുന്നോട്ടു വന്നിട്ടുള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം