മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെയുള്ള മദ്യപാനം കുറ്റകരമല്ല; ഹൈക്കോടതി

കൊച്ചി: സ്വകാര്യ സ്ഥലങ്ങളിൽ മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് മാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ല എന്നും കോടതി പറഞ്ഞു. അനധികൃത മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് സലീം കുമാറിനെതിരെയുള്ള പൊലീസ് കേസ് റദ്ദാക്കിക്കൊണ്ടുള്ള ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2013 ഫെബ്രുവരി 26നായിരുന്നു സംഭവം. പ്രതിയെ തിരിച്ചറിയുന്നതിനായി ബദിയടുക്ക് പൊലീസ് കൊല്ലം സ്വദേശിയായ സലീം കുമാറിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി. പക്ഷേ സലീമിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച് പൊലീസ് തനിക്കെതിരേ കള്ളക്കേസ് ചുമത്തിയെന്നാണ് സലീം നൽകിയ പരാതി. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.

ഹർജിക്കാരൻ മദ്യപിച്ചു എന്ന് സമ്മതിച്ചാലും പൊലീസ് വിളിച്ചതുകൊണ്ടാണ് അയാൾ സ്റ്റേഷനിൽ എത്തിയത്. അതിനാൽ ഹർജിക്കാരൻ പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന് പറയാൻ കഴിയില്ല. മെഡിക്കൽ പരിശോധന നടത്തിയ രേഖകളില്ല. ആൽകോമീറ്റർ ഉപയോഗിച്ചു പരിശോധിച്ചുവെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. മദ്യത്തിന്റെ മണമുണ്ടെന്നത് കൊണ്ട് മാത്രം മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ല എന്നും ജസ്റ്റിസ് സോഫി തോമസ് അഭിപ്രായപ്പെട്ടു.

പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118 (എ) വകുപ്പിനു വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി നടപടി. ലഹരിയുടെ ഉപയോഗിച്ച് ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലങ്ങളിൽ ലഹള ഉണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്നും കോടതി വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം