ഒരു കോടിയോളം രൂപ വിലമതിക്കുന്ന പുരാവസ്തുക്കളുമായി യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ഒരുകോടി രൂപയോളം വിലമതിക്കുന്ന പുരാവസ്തുക്കളുമായി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി. സക്ലേഷ്പുര സ്വദേശിയും ബെംഗളൂരു യെലഹങ്ക കട്ടിഗനെഹള്ളിയിൽ താമസക്കാരനുമായ ആര്യന്‍ ഖാനാണ് പിടിയിലായത്. കെ.ജി. ഹള്ളിയിലെ ബി.ഡി.എ. കോംപ്ലക്‌സിന് സമീപത്തുവെച്ച് പുരാവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആന കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളും പുരാതന ചായ പാത്രങ്ങളും ജര്‍മന്‍ നിര്‍മിത ആഷ് ട്രേയുമടക്കം ഒരു കോടിയോളം രൂപ വിലവരുന്ന വസ്തുക്കളാണ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.

സക്ലേഷ്പുരയിലെ ആംഗ്ലോ ഇന്ത്യന്‍ ദമ്പതികളുടെ വീട്ടു ജോലിക്കാരനായിരുന്ന ഇയാള്‍. വീട്ടുടമസ്തന്‍ മരിച്ചതോടെ ഭാര്യ ബെംഗളൂരുവിലേക്ക് താമസം മാറുകയും ജോലിക്കായി ആര്യന്‍ ഖാനെ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇവര്‍ പിന്നീട് ഇംഗ്ലണ്ടിലുള്ള മകളുടെ അടുത്തേക്ക് പോയപ്പോള്‍ ബെംഗളൂരുവിലെ വീടിന്റെ ചുമതല ആര്യന്‍ ഖാനെയാണ് ഏല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിൽ വെച്ച് കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചതോടെ നിരവധി പുരാവസ്തുക്കള്‍ അടക്കമുള്ള വീട് ആര്യന്‍ ഖാന്റെ നിയന്ത്രണത്തിലാവുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം