നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു

തി​രു​വ​ന​ന്ത​പു​രം: നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. കേ​ര​ള സം​ഗീ​ത-​നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ൻ കൂടിയാണിവർ. ഇന്ന്​ നടന്ന മ​ന്ത്രി​സ​ഭാ യോ​ഗത്തിലാണ് ​തീ​രു​മാ​നം ഉണ്ടായത്. കരൾ രോഗം ബാധിച്ച് കൊച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ല​ളി​ത.

നടി കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകൻ സിദ്ധാർഥ് ഭരതന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.10 വയസ്സു മുതൽ നാടക രംഗത്തും തുടർന്ന് അഭിനയരംഗത്തുമുള്ള കെപിഎസി ലളിത രണ്ടു പ്രാവശ്യം, മികച്ച സഹനടിക്കുള്ള ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

അമ്മ വേഷങ്ങളിലും ചേച്ചി വേഷങ്ങളിലുമാണ് കൂടുതൽ തിളങ്ങിയത്. ശാന്തം, അമരം, സന്മനസ്സുള്ളവർക്ക് സമാധാനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, പൊൻ മുട്ടയിടുന്ന താറാവ്, ​ഗോഡ്ഫാദർ, ദശരഥം, വെങ്കലം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തിപ്രാവ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അലൈപായുതേ, തുടങ്ങിയവയാണ് കെപിഎസി ലളിത അഭിനയിച്ച മികച്ച സിനിമകൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം