ഇന്റർനെറ്റ് സേവനം റദ്ദാക്കുമ്പോൾ ഒരു സർക്കിളിൽ മാത്രം മണിക്കൂറിൽ രണ്ടരക്കോടി രൂപ നഷ്ടം

ന്യൂഡൽഹി: ഇന്റർനെറ്റ് സേവനം റദ്ദാക്കുമ്പോൾ ഒരു സർക്കിളിൽ മാത്രം മണിക്കൂറിൽ രണ്ടരക്കോടി രൂപ നഷ്ടമുണ്ടാകുന്നതായി പാർലമെന്ററി സമിതി. ഇന്റർനെറ്റ് സേവനം റദ്ദാക്കിയതുവഴി സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും പാർലമെന്ററി സമിതി ശുപാർശ ചെയ്തു.

രാജ്യത്തെ ഇന്റർനെറ്റ് റദ്ദാക്കലും സേവന വിച്ഛേദനവും പരിശോധിച്ച് ഡോ. ശശി തരൂർ അധ്യക്ഷനായ ഐ.ടി. കാര്യ പാർലമെന്ററി സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഈ വിലയിരുത്തൽ.

ഇന്റർനെറ്ററിനെ ആശ്രയിച്ചിട്ടുള്ള വ്യാപാരനഷ്ടം 50 ശതമാനത്തോളം വരുമെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റ് സേവനം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് കഴിഞ്ഞവർഷം 280 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളെന്നും പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ യുഗത്തിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നത് കാലത്തിനു യോജിച്ച നടപടിയല്ലെന്നും സമിതി നിരീക്ഷിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം