നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ ഇളവ് നൽകാനൊരുങ്ങി കേരള ആർ.ടി.സി.

തിരുവനന്തപുരം: പുതിയ ഓഫറുകൾ നൽകി യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കാനുള്ള പുത്തൻ ആശയങ്ങളുമായി കേരള ആർ ടി.സി. കോഴിക്കോട്-തിരുവനന്തപുരം ദേശീയപാതയിലെ ദീർഘദൂര സർവീസുകൾ ബൈപാസുകളിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായാണ് ആർ.ടി.സി. പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. ‘ബൈപ്പാസ് റൈഡർ’ എന്ന പേരിൽ 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിൽ ഏർപ്പെടുത്തുന്ന സർവീസുകളിലാണ് സ്ഥിര യാത്രക്കാർക്ക് യാത്ര നിരക്കിൽ ഇളവുകൾ നല്കുന്നത്. സൂപ്പർ ഫാസ്റ്റ്, എയർ സസ്പെൻഷൻ, ലോ ഫ്ലോർ എന്നിങ്ങനെ ഒരു മണിക്കൂർ ഇടവിട്ട് ബസുകൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ബൈപ്പാസ് റൈഡിലൂടെ യാത്ര ചെയ്യുന്നവർക്കായി ഡിപ്പോകളിൽ വിശ്രമ കേന്ദ്രങ്ങളും ലഘുഭക്ഷണ സൗകര്യവുമുണ്ടാകും. പഴയ നോൺ എ.സി ജന്റം ബസുകളാണ് വഴിയോര വിശ്രമ കേന്ദ്രങ്ങളായി മാറുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനും 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കും.

ബൈപ്പാസ് റൈഡറിലേക്ക് യാത്രക്കാരെ എത്തിക്കാൻ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ബൈപ്പാസ് ഫീഡർ ബസുകളും ഉണ്ടാകും. ദീർഘദൂര ബസുകളിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർക്ക് ഇവയിൽ ജില്ലാ ആസ്ഥാനങ്ങളിലേക്ക് പോകാം. പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന നിറമാണ് ഫീഡർ ബസുകൾക്ക് നൽകിയിട്ടുള്ളത്. ഇതിനായി 44 ബസുകള്‍ നിറംമാറ്റി ക്രമീകരിച്ചു. ബസ് മാറിക്കയറുന്നതിനുവേണ്ടി റോഡ് മുറിച്ചുകടക്കേണ്ടിവരില്ല. ഒറ്റ ടിക്കറ്റിൽ തന്നെ ഇരു ബസുകളിലും യാത്ര ചെയ്യാമെന്നതാണ് ഏറെ സൌകര്യം. ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് യാത്ര ചെയ്യുന്നതിനാൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് യാത്രാസമയം കൂടുതലാണ്. ബൈപ്പാസുകളിലേക്ക് യാത്ര മാറ്റുന്നതോടെ സമയം ലാഭിക്കാനാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം