കാര്‍ഷിക നിയമം പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കര്‍ഷക സംഘടനകള്‍

ബെംഗളൂരു: വിവാദമായ കാര്‍ഷിക ബില്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ വിവിധ കര്‍ഷക സംഘടനകള്‍. കര്‍ഷക ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാ സര്‍ക്കാറുകള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്ന് സംസ്ഥാന കരിമ്പ് കര്‍ഷക അസോസിയേഷന്‍ അധ്യക്ഷന്‍ കുറുബര്‍ ശാന്തകുമാര്‍ പറഞ്ഞു. വിളകളുടെ എം.എസ്.പി. നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം ചരിത്രമാണെന്നും കര്‍ഷകനിയമങ്ങളില്‍ നിന്നുള്ള പിന്‍മാറ്റത്തെ സ്വാഗതം ചെയ്യുന്നതായും കര്‍ണാടക രാജ്യ റൈത്ത സംഘ നേതാവ് ബി. നാഗേന്ദ്ര പറഞ്ഞു. സര്‍ക്കാറിനെ വിശ്വസിക്കാനാവില്ലെന്നും നിയമം പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ സമരം തുടരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ പ്രത്യേക സെഷനിലൂടെ നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം നിര്‍ത്തരുതെന്ന് ജനാധികാര സംഘര്‍ഷ പരിഷത്ത് സഹ അധ്യക്ഷന്‍ ആദര്‍ശ് ആര്‍ അയ്യര്‍ പറഞ്ഞു.

കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ബി.ജെ.പി. അവസാനം തെറ്റ് തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡ പറഞ്ഞു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ച കര്‍ഷകര്‍ക്ക് അദ്ദേഹം ട്വിറ്ററിലൂടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം