ശുചിത്വ നഗര പട്ടിക; അതിവേഗം വളരുന്ന നഗരങ്ങളിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്, മാലിന്യ മുക്ത നഗരങ്ങളില്‍ മൈസൂരുവിന് പഞ്ചനക്ഷത്ര പദവി

ബെംഗളൂരു: കേന്ദ്ര നഗര വകുപ്പ് വര്‍ഷം തോറും നടത്തുന്ന ശുചിത്വ നഗര സര്‍വേയില്‍ 40 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള അതിവേഗം വളരുന്ന നഗരങ്ങളില്‍ ബെംഗളൂരു ഒന്നാം സ്ഥാനം നേടി. ആറായിരം പോയിന്റുകളില്‍ 3585.5 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ബെംഗളൂരു ഒന്നാം സ്ഥാനം നേടിയത്. അതേ സമയം മറ്റ് വിഭാഗങ്ങളില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ ബെംഗളൂരുവിന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ മാലിന്യ മുക്ത നഗരങ്ങളില്‍ മൈസൂരുവിന് പഞ്ചനക്ഷത്ര പദവി ലഭിച്ചിട്ടുണ്ട്.

മാലിന്യ സംസ്‌കരണം, പൊതുശുചിത്വം, പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. നഗരത്തിന്റെ ശുചിത്വ നഗര റാങ്കിങ്ങ് ഉയര്‍ത്തുന്നതിന് ഒട്ടേറേ പദ്ധതികള്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യത്തില്‍ അവ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. സര്‍വേ പ്രകാരം പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഇരുപത്തിയെട്ടാം സ്ഥാനത്താണ് ബെംഗളൂരു.

അതേസമയം പൊതു വിഭാഗത്തില്‍ ഇന്‍ഡോറാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഛത്തീസ്ഗഢാണ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തെരഞ്ഞടുക്കപ്പെട്ടത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം