സ്ത്രീകള്‍ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കി

അഫ്ഗാന്‍ : ‍ സ്ത്രീകള്‍ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കി അഫ്ഗാൻ. താലിബാന്‍ ഭരണകൂടം പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സ്ത്രീകളെ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

അഫ്ഗാന്‍ ചാനലുകള്‍ക്ക് നല്‍കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എട്ട് പ്രധാന നിര്‍ദേശങ്ങളാണ് ഉള്ളത്. ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ മൂല്യങ്ങള്‍ക്കും എതിരായ സിനിമകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം കുറ്റകരമാണ്. പുരുഷന്‍മാര്‍ അവരുടെ ശരീര ഭാഗങ്ങള്‍ തുറന്നു പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു.

മതത്തെ നിന്ദിക്കുന്നതും അഫ്ഗാന്‍ സംസ്‌കാരത്തിന് എതിരായതുമായ കോമഡി, വിനോദ പരിപാടികളും നിരോധിച്ചു. വിദേശ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത് ചാനല്‍ പരിപാടികളെ സാരമായി ബാധിക്കുമെന്നും ചാനലുകള്‍ പൂട്ടിപ്പോവുന്ന അവസ്ഥ ഉണ്ടാവുമെന്നും ചാനൽ ഉടമകൾ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം