പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ശനിയാഴ്ച്ച വൈകിട്ട് ബെന്നാര്‍ഘട്ട ജിഗനിയിലാണ് സംഭവം. സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയായ സിഞ്ചന (18)യാണ് കൊല്ലപ്പെട്ടത്. സമീപവാസിയായ കിഷോര്‍ കുമാര്‍ (22) എന്ന ആളാണ് സിഞ്ചനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഏറെക്കാലമായി യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിവരികയാണെങ്കിലും സിഞ്ചന അത് നിരസിക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകിട്ട് കിഷോര്‍ സിഞ്ചനയുടെ വീട്ടിലെത്തുകയും വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായ കിഷോര്‍ കൈയില്‍ കരുതിവെച്ചിരുന്ന കത്തിയെടുത്ത് സിഞ്ചനയെ കുത്തി കൊലപ്പെടുത്തുകയും അതേ വീടിനകത്തെ സീലിങ്ങ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നല്ല. വൈകിട്ടോടെ സിഞ്ചനയുടെ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.

ഏറെനാളായി കിഷോർ സഞ്ചനയെ നിരീക്ഷിച്ചുവരികയാണെന്നും വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സഞ്ചനയെ തേടിയെത്തിയതെന്നും പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം