നോക്കുകൂലി ആവശ്യപ്പെട്ടാൽ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശം നൽകി ഹൈക്കോടതി

കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ടാൽ തൊഴിലാളികൾക്കും യൂണിയൻ നേതാക്കൾക്കുമെതിരേ പിടിച്ചുപറിക്ക് കേസെടുക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവി ഉടൻ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നോക്കുകൂലി ആവശ്യപ്പെട്ടെന്നു കണ്ടെത്തിയാൽ അവരുടെ ചുമട്ടുതൊഴിലാളി ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതിയെ സംബന്ധിച്ച് അറിയിക്കാനും ഇസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ എട്ടിനകം ഡിജിപി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.

തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ.സുന്ദരേശൻ ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വെറുതേ നോക്കിനിൽക്കാൻ കൂലി എന്നത് ലോകത്തൊരിടത്തും കേൾക്കാത്ത കാര്യമാണ്. കേരളത്തിൽ മാത്രമേ ഇത് നടക്കൂവെന്നും കോടതി പരാമർശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം