ആമസോണിന്റെ ചരക്കു ട്രക്കുമായി കടന്നുകളയാന്‍ ശ്രമം; ഡ്രൈവറും സഹായികളും പിടിയിലായി

ബെംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണിന്റെ ട്രക്കുമായി കടന്നു കളയാന്‍ ശ്രമിച്ച ഡ്രൈവറും മൂന്ന് സഹായികളും പിടിയിലായി. അസം സ്വദേശിയായ ബദ്രും ഹക് (25), സഹായികളായ അഭിനന്ദ് (30), അബ്ദുള്‍ ഹുസൈന്‍ (28), പ്രദീപ് (32) എന്നിവരാണ് കോലാര്‍ പോലീസിന്റെ പിടിയിലായത്. ഉപഭോക്താക്കള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന 1.64 കോടി രൂപയുടെ ഉത്പന്നങ്ങളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. ഇത് തട്ടിയെടുത്ത് കടകളില്‍ വില്‍ക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ ബുദിഗരെയിലെ ഗോഡൗണില്‍ നിന്നും സാധനങ്ങളുമായി ദേവനഹള്ളിയിലേക്കയച്ച ട്രക്കാണ് സംഘം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഗോഡൗണില്‍ നിന്നും പുറപ്പെട്ട ട്രക്ക് തെറ്റായ റൂട്ടിലൂടെയാണ് പോകുന്നതെന്ന് ജി.പി.ആര്‍. എസ് വഴി കമ്പനിയുടെ ജീവനക്കാര്‍ കണ്ടെത്തുകയും തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ ട്രക്കിനെ പിന്തുടരുകയുമായിരുന്നു. മണിക്കൂറുകളോളം നീണ്ട തിരച്ചലില്‍ ഹൊസക്കോട്ടയില്‍ വെച്ച് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും അതിനകത്ത് ഉത്പന്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആമസോണ്‍ അധികൃതര്‍ കോലാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ലാപ്‌ടോപ്പ് തുടങ്ങിയവ അടക്കം 4027 ഉത്പന്നങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു. ഡ്രൈവറുടേയും സഹായികളുടേയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചലിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം